പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ്റ്റിന്റെ ട്രെയിന്‍ ബോഗിക്ക് റെയില്‍വെയുടെ അംഗീകാരം

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഓട്ടോകാസ്റ്റ് പരീക്ഷണാടിസ്ഥാനത്തില്‍ തയാറാക്കിയ ട്രെയിന്‍ ബോഗിക്ക് റെയില്‍വെയുടെ അംഗീകാരം. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനം റെയില്‍വെ ബോഗി നിര്‍മിക്കുന്നത്. ഇതോടെ, റെയില്‍വെയില്‍നിന്ന് ലഭിച്ച ഓര്‍ഡര്‍ പ്രകാരം ബോഗി നിര്‍മാണം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ഓട്ടോകാസ്റ്റ്.

ഉത്തര റെയില്‍വെയ്ക്ക് വേണ്ടി ഗുഡ്‌സ് ട്രെയിനിനുള്ള കാസ്‌നബ് ബോഗിയാണ് ഓട്ടോകാസ്റ്റ് നിര്‍മിക്കുക. ബോഗി നിര്‍മിക്കാന്‍ റെയില്‍വെ മന്ത്രാലയത്തിന് കീഴിലുള്ള റിസര്‍ച്ച് ഡിസൈന്‍സ് ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്റെ (ആര്‍ഡിഎസ്ഒ) അംഗീകാരം ഓട്ടോകാസ്റ്റിന് കഴിഞ്ഞവര്‍ഷം ലഭിച്ചിരുന്നു. ഇതുപ്രകാരം നിര്‍മിച്ച പ്രേട്ടോടൈപ്പ് ബോഗി ആര്‍ഡിഎസ്ഒ പരിശോധിച്ച് അംഗീകാരം നല്‍കി. തുടര്‍ന്നാണ് ഉത്തര റെയില്‍വെയില്‍ നിന്ന് പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചത്. ആറ് മാസത്തിനകം ബോഗി നിര്‍മിച്ച് ഉത്തര റെയില്‍വെയ്ക്ക് എത്തിച്ചു കൊടുക്കണം പ്രിന്‍സിപ്പല്‍ ചീഫ് മെറ്റീരിയല്‍ മാനേജരുടെ ഓര്‍ഡര്‍.

Story Highlights- Railways approves the autogast’s train bogie

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top