Advertisement

ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 70 കിലോമീറ്റർ; ഒഴിവായത് വൻ ദുരന്തം

February 25, 2024
Google News 1 minute Read
Goods Train Runs 70 Km Without Driver In Punjab

പഞ്ചാബിൽ ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 70 കിലോമീറ്റർ. മണിക്കൂറിൽ 100 കിലോ മീറ്റർ വരെ വേഗതയിൽ ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ സഞ്ചരിച്ചുവെന്നാണ് റിപ്പോർട്ട്. റെയിൽവേ അധികൃതരുടെ ശ്രമഫലമായി പഞ്ചാബിലെ മുകേരിയനിൽ വെച്ച് ട്രെയിൻ നിർത്താൻ സാധിച്ചു. വൻ അപകടമാണ് തലനാഴിരയ്ക്ക് ഒഴിവായത്.

ഗുഡ്‌സ് ട്രെയിൻ ഒരു സ്‌റ്റേഷനിലൂടെ അതിവേഗം പായുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പത്താൻകോട്ട് സ്‌റ്റേഷനിൽ നിർത്തിയ ട്രെയിനിൻ്റെ ഹാൻഡ് ബ്രേക്ക് ഇടാൻ ലോക്കോ പൈലറ്റ് മറന്നതാവാമെന്നാണ് നിഗമനം. കല്ലുകൾ കയറ്റിവന്ന ഗുഡ്സ് ട്രെയിൻ അഞ്ച് സ്റ്റേഷനുകൾ താണ്ടിയാണ് ഉച്ചി ബസ്സിയിൽ എത്തിയത്.

റെയിൽവേ ട്രാക്കിൽ മരക്കട്ടികൾ സ്ഥാപിച്ചാണ് ട്രെയിൻ നിർത്തിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

Story Highlights: Goods Train Runs 70 Km Without Driver In Punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here