‘സമരവും മരണവുമല്ലാതെ മാർഗമില്ല; ഉദ്യോഗാർത്ഥികളിൽ ആരെങ്കിലും ആത്മഹത്യ ചെയ്താൽ ഉത്തരവാദി സർക്കാർ’: സിപിഒ റാങ്ക് ഹോൾഡേഴ്‌സ്

സമരവും മരണവുമല്ലാതെ തങ്ങൾക്ക് വേറെ മാർഗമില്ലെന്ന് സിപിഒ റാങ്ക് ഹോൾഡേഴ്‌സ്. സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളിൽ ആരെങ്കിലും ആത്മഹത്യ ചെയ്താൽ ഉത്തരവാദി സർക്കാർ മാത്രമായിരിക്കുമെന്നും സിപിഒ റാങ്ക് ഹോൾഡേഴ്‌സ് പറഞ്ഞു.

സിപിഒ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് പിഎസ്‌സി നിരത്തുന്ന കണക്കുകൾ തെറ്റാണ്. 4,644 പേർക്ക് മാത്രമാണ് ഇതുവരെ നിയമനം നൽകിയത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് ഉദ്യോഗാർത്ഥികളെ സർക്കാർ അവഗണിക്കുകയാണെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിപിഒ റാങ്ക് ഹോൾഡേഴ്‌സ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Story Highlights – CPO Rank holders

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top