ഉദ്യോഗാര്‍ത്ഥികളുടെ സമരം: സര്‍ക്കാര്‍ തീരുമാനം ഇന്ന് ഉണ്ടായേക്കും

സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനം എടുത്തേക്കും. സമരം ചെയ്ത ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നാണ് സൂചന. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികക്കാരുടെ സമരം തീര്‍ക്കാനുള്ള ഫോര്‍മുലയും മന്ത്രിസഭ ചര്‍ച്ച ചെയ്‌തേക്കും.
ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ താത്കാലിക നിയമനം നിര്‍ത്തിവയ്ക്കും. മൂന്നു മാസത്തേക്ക് ലാസ്റ്റ് ഗ്രേഡില്‍ താത്കാലിക നിയമനം ഉണ്ടാകില്ല തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. നൈറ്റ് വാച്ച്മാന്‍ തസ്തികയിലെ ഡ്യൂട്ടി സമയം കുറയ്ക്കുന്നതും ആഴ്ചയില്‍ 48 മണിക്കൂറില്‍നിന്ന് 24 മണിക്കൂറായി കുറയ്ക്കുന്നതും സംബന്ധിച്ചും തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അടുത്ത ആഴ്ച അവസാനത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നില്‍ കണ്ട് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
Story Highlights – psc Candidates’ strike: Government decision may be taken today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here