ഐശ്വര്യ കേരള യാത്ര; മുഖ്യാതിഥിയായി മേജര്‍ രവി

major ravi congress

ഐശ്വര്യ കേരള യാത്രാ വേദിയില്‍ മുഖ്യാതിഥിയായി ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവി. മേജര്‍ രവിക്ക് തൃപ്പൂണിത്തുറയിലെ വേദിയിലാണ് സ്വീകരണം നല്‍കിയത്. രമേശ് ചെന്നിത്തലയും ഹൈബി ഈഡനും ഉള്‍പ്പെടെയുള്ളവരാണ് മേജര്‍ രവിയെ വേദിയിലേക്ക് സ്വീകരിച്ചത്. നേരത്തെ മേജര്‍ രവി കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും ഒപ്പമുള്ള ചിത്രങ്ങളാണ് പുറത്തെത്തിയത്.

Read Also : സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍; തുറന്നടിച്ച് മേജര്‍ രവി

തൃപ്പൂണിത്തുറയില്‍ വച്ചാണ് സംവിധായകന്‍ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിജെപിയുമായി ബന്ധപ്പെട്ടാണ് മേജര്‍ രവി പ്രവര്‍ത്തിച്ചിരുന്നത്. ബിജെപിയുമായുള്ള ബന്ധം മേജര്‍ രവി ഉപേക്ഷിച്ചേക്കുമെന്നും വിവരം.

നേരത്തെ മേജര്‍ രവി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് മേജര്‍ രവി ട്വന്റിഫോറിനോട് പറഞ്ഞു. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും മേജര്‍ രവി ചൂണ്ടിക്കാട്ടി.

Story Highlights – major ravi, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top