ഗൂഗിൾ മാപ്പിന്റെ ഇന്ത്യൻ ബദൽ; ഐഎസ്ആർഓയും മാപ്പ്മൈഇന്ത്യയും കൈകോർക്കുന്നു

ISRO MapmyIndia Google Maps

ഗൂഗിൾ മാപ്പിന്റെ ഇന്ത്യൻ ബദൽ ഒരുക്കാൻ ഐഎസ്ആർഓ. മാപ്പ്മൈഇന്ത്യയുമായി കൈകോർത്താണ് ഐഎസ്ആർഓ മാപ്പിംഗ് രംഗത്തേക്ക് ഇറങ്ങുന്നത്. വിവരം മാപ്പ്മൈഇന്ത്യ സിഇഓയും എക്സിക്യൂട്ടിവ് ഡയറക്ടറുമായ രോഹൻ വർമയും ഐഎസ്ആർഓയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആത്മനിർഭർ ഭാരതുമയി ബന്ധപ്പെട്ടാണ് പുതിയ നീക്കം. ഇതുവഴി ഗൂഗിൾ മാപ്പിനു പകരം ഇന്ത്യൻ നിർമ്മിത മാപ്പിംഗ് സൗകര്യങ്ങൾ ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആർഓയ്ക്ക് കീഴിലുള്ള ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്പേസും മാപ്പ്മൈഇന്ത്യയുടെ ജിയോസ്പെഷ്യൽ ടെക്നോളജി കമ്പനിയായ സിഇ ഇൻഫോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായാണ് കരാർ. ഇന്ത്യൻ നിർമ്മിത മാപ്പിങ് പോർട്ടൽ, ജിയോസ്പേഷ്യൽ സേവനങ്ങൾ എന്നിവ ഇതിലുണ്ടാവും. ഐഎസ്ആർഓ ഇതിനോടകം നാവിക് (ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം) എന്ന പേരിൽ നാവിഗേഷൻ സൗകര്യം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Story Highlights – ISRO and MapmyIndia collaborate to bring India made rival to Google Maps

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top