കാപ്പൻ കേരളത്തിലേക്ക്; യുഡിഎഫ് പ്രവേശനം ചെന്നിത്തലയുടെ യാത്രയിൽ പ്രഖ്യാപിക്കും

മാണി സി കാപ്പൻ നാളെ പുലർച്ചെ 5.15 ന് കേരളത്തിലേക്ക് മടങ്ങും. കാപ്പന്റെ യു.ഡി.എഫ് പ്രവേശനം രമേശ് ചെന്നിത്തലയുടെ യാത്രയിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
പാലാ സീറ്റ് നൽകിയില്ലെങ്കിൽ മുന്നണി വിട്ട് യുഡിഎഫിൽ ചേരുമെന്നായിരുന്നു മാണി സി കാപ്പന്റെ നിലപാട്. എന്നാൽ എൻസിപി എൽഡിഎഫ് വിടില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദേശിയ അധ്യക്ഷൻ ശരദ് പവാർ മുന്നണി മാറ്റത്തെ അനുകൂലിക്കാത്തതാണ് കാരണം.
കോൺഗ്രസുമായുള്ള ബന്ധത്തേക്കാൾ ദേശിയ തലത്തിൽ ഇടത് മുന്നണിയുമായുള്ള ബന്ധം ഇനി അനിവാര്യമാണെന്ന അടിസ്ഥാനത്തിലാണ് ഇടത് മുന്നണിയിൽ തുടരുക എന്ന സമീപനം പവാർ സ്വീകരിച്ചത്.
തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രണ്ടാംവട്ടവും മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തു. എൻസിപി വന്നാൽ സ്വീകരിക്കുമെന്നും, മാണി സി കാപ്പൻ മാത്രമാണ് വരുന്നതെങ്കിലും സ്വീകരിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മാണി സി കാപ്പൻ പാലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് തന്നെയാണ് സൂചന.
Story Highlights – mani c kappan announce udf tie in aiswarya kerala yathra
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.