Advertisement

വായില്‍ നാക്കുള്ളവര്‍ക്ക് എന്തും പറയാം’; മുന്നണി വിപുലീകരണത്തില്‍ കെ.സുധാകരനെതിരെ മാണി സി കാപ്പന്‍

July 26, 2022
Google News 2 minutes Read
mani c kappan against k sudhakaran

യുഡിഎഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ മാണി സി കാപ്പന്‍. വായില്‍ നാക്കുള്ളവര്‍ക്ക് എന്തും പറയാമെന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ എത്തിയാല്‍ അത് തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതു മുന്നണിയില്‍ അതൃപ്തരായ കക്ഷികളെ യുഡിഎഫില്‍ എത്തിക്കണമെന്നും മുന്നണി വിപുലീകരിക്കണമെന്നും ചിന്തന്‍ ശിബിരില്‍ രാഷ്ട്രീയ പ്രമേയത്തില്‍ ഉയര്‍ന്നുവന്നിരുന്നു. നേരത്തെ മുന്നണി വിട്ട നേതാക്കളെ തിരിച്ചെത്തിക്കാന്‍ ശ്രമമുണ്ടാകും. മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് തന്നെയാണ് ഇതിന്റെ ചുമതലയുണ്ടാകുക.

‘പിണറായി വിജയന്റെ ഏകാധിപത്യ ശൈലിയില്‍ അസ്വസ്ഥരായ’ ചിലരെയും തിരിച്ചെത്തിക്കുമെന്നാണ് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരിലെ തീരുമാനം.

അതേസമയം ഇടതുമുന്നണിയില്‍ നിന്ന് ്തൃപ്തരായ കക്ഷികളെ മുന്നണി വിപുലീകരണത്തിനായി കോണ്‍ഗ്രസില്‍ എത്തിക്കുന്നതില്‍ എല്‍ജെഡി, കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അവഗണനയുണ്ടെങ്കിലും എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നും ഇടതുമുന്നണിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും എല്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

Read Also:മുന്നണി വിപുലപ്പെടുത്താനുള്ള കോണ്‍ഗ്രസ് നീക്കം; അവഗണനയുണ്ടെങ്കിലും എല്‍ഡിഎഫില്‍ തുടരുമെന്ന് എല്‍ജെഡി

എല്‍ഡിഎഫില്‍ അസ്വസ്ഥരായി ആരുമുണ്ടെന്ന് തോന്നുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസിനിത് വൈകി വന്ന വിവേകമാണ്. ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് എം തൃപ്തരാണ്. കേരളാ കോണ്‍ഗ്രസിന്റെ ശക്തി തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Story Highlights: mani c kappan against k sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here