മുന്നണി വിപുലപ്പെടുത്താനുള്ള കോണ്‍ഗ്രസ് നീക്കം; അവഗണനയുണ്ടെങ്കിലും എല്‍ഡിഎഫില്‍ തുടരുമെന്ന് എല്‍ജെഡി

മുന്നണി വിപുലീകരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതികരണവുമായി നേതാക്കള്‍. അവഗണനയുണ്ടെങ്കിലും എല്‍ഡിഎഫില്‍ തന്നെ തുടരുമെന്ന് എല്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ഇടതുമുന്നണിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു.(LJD will remain in LDF )
കേരളത്തില്‍ ബിജെപിയെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇടതുമുന്നണി തന്നെയാണ്. പൗരാവകാശ നിയമത്തിനെതിരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം അവര്‍ നടത്തിയ മനുഷ്യശൃംഗല ഓര്‍മയില്ലേ. അതിനെല്ലാം തുടര്‍ച്ചയായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി രണ്ടാമതും തിരിച്ചുവന്നത്. മതേതരത്വത്തിന്റെ കാര്യത്തില്‍ ഒരു വീഴ്ചയും എല്‍ഡിഎഫ് ചെയ്തിട്ടില്ലെന്നും എല്‍ജെഡി നേതാവ് വ്യക്തമാക്കി.
എല്‍ഡിഎഫില്‍ അസ്വസ്ഥരായി ആരുമുണ്ടെന്ന് തോന്നുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസിനിത് വൈകി വന്ന വിവേകമാണ്. ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് എം തൃപ്തരാണ്. കേരളാ കോണ്‍ഗ്രസിന്റെ ശക്തി തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടതു മുന്നണിയില്‍ അതൃപ്തരായ കക്ഷികളെ യുഡിഎഫില്‍ എത്തിക്കണമെന്നും മുന്നണി വിപുലീകരിക്കണമെന്നും ചിന്തന്‍ ശിബിരില്‍ രാഷ്ട്രീയ പ്രമേയത്തില്‍ ഉയര്‍ന്നുവന്നിരുന്നു. കോണ്‍ഗ്രസ് ഇതിന് മുന്‍കൈ എടുക്കണം. വി. കെ. ശ്രീകണ്ഠനാണ് പ്രമേയം അവതരിപ്പിച്ചത്.
ട്വന്റി-20 പോലുള്ള അരാഷ്ട്രീയ പാര്‍ട്ടികളുമായി കൂട്ടുകെട്ട് വേണ്ടെന്ന് രാഷ്ട്രീയ പ്രമേയത്തിലുണ്ട്. മത തീവ്രവാദ സംഘടനകളുടെ വോട്ട് വേണ്ടെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു. സമുദായ സംഘടനകളുമായി സമദൂരം പാലിക്കണമെന്ന തീരുമാനവും പ്രമേയത്തിലുള്‍പ്പെട്ടു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കടന്നുകയറാനുള്ള ബിജെപി ശ്രമം തടയണമെന്നും തീരുമാനമെടുത്തിട്ടുണ്ട്.
Story Highlights: LJD will remain in LDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here