കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് സംഘപരിവാര്‍ ആശയങ്ങളോടൊപ്പം; ഇടതുമുന്നണി വിടില്ലെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

ഇടതുമുന്നണി വിടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. മുന്നണിക്കകത്ത് യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് സംഘപരിവാര്‍ ആശയങ്ങളുമായി ചേര്‍ന്നാണെന്നും സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.(kerala congress will not leave ldf says sebastian kulathunkal)
‘കോണ്‍ഗ്രസിന്റെ ആഗ്രഹം മാത്രമാണത്. അവര്‍ക്ക് ആഗ്രഹിക്കാന്‍ അവകാശവുമുണ്ട്. പക്ഷേ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ അവിഭാജ്യഘടകമാണ്. മുന്നണിമാറ്റമെന്ന ഒരു ചര്‍ച്ച പോലും ഞങ്ങള്‍ക്കിടയിലില്ല. കോണ്‍ഗ്രസിന്റെ അഭിപ്രായവും വ്യാമോഹവും മാത്രമാണിത്’. മുന്നണിയുടെ കെട്ടുറപ്പിനെയോ നയത്തെയോ കുറിച്ചും അഭിപ്രായവ്യാത്യാസമില്ലെന്നും സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ഇടതു മുന്നണിയില്‍ അതൃപ്തരായ കക്ഷികളെ യുഡിഎഫില്‍ എത്തിക്കണമെന്നും മുന്നണി വിപുലീകരിക്കണമെന്നും ചിന്തന്‍ ശിബിരില്‍ രാഷ്ട്രീയ പ്രമേയത്തില്‍ ഉയര്‍ന്നുവന്നിരുന്നു. കോണ്‍ഗ്രസ് ഇതിന് മുന്‍കൈ എടുക്കണം. വി. കെ. ശ്രീകണ്ഠനാണ് പ്രമേയം അവതരിപ്പിച്ചത്.
ട്വന്റി-20 പോലുള്ള അരാഷ്ട്രീയ പാര്‍ട്ടികളുമായി കൂട്ടുകെട്ട് വേണ്ടെന്ന് രാഷ്ട്രീയ പ്രമേയത്തിലുണ്ട്. മത തീവ്രവാദ സംഘടനകളുടെ വോട്ട് വേണ്ടെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു. സമുദായ സംഘടനകളുമായി സമദൂരം പാലിക്കണമെന്ന തീരുമാനവും പ്രമേയത്തിലുള്‍പ്പെട്ടു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കടന്നുകയറാനുള്ള ബിജെപി ശ്രമം തടയണമെന്നും തീരുമാനമെടുത്തിട്ടുണ്ട്.
നേരത്തെ മുന്നണി വിട്ട നേതാക്കളെ തിരിച്ചെത്തിക്കാന്‍ ശ്രമമുണ്ടാകും. മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് തന്നെയാണ് ഇതിന്റെ ചുമതലയുണ്ടാകുക. ‘പിണറായി വിജയന്റെ ഏകാധിപത്യ ശൈലിയില്‍ അസ്വസ്ഥരായ’ ചിലരെയും തിരിച്ചെത്തിക്കുമെന്നാണ് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരിലെ തീരുമാനം. രണ്ട് ദിവസമായി കോഴിക്കോട് നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ ഇന്ന് സമാപിച്ചു.
Story Highlights: kerala congress will not leave ldf says sebastian kulathunkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here