വിജയ സാധ്യതയാണ് മാനദണ്ഡം; ഘടകകക്ഷികളുമായി പ്രാഥമിക ചർച്ച പൂർത്തിയായി : മുല്ലപ്പള്ളി രാമചന്ദ്രൻ

വിജയ സാധ്യതയാണ് സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുല്ലപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.
പുതുമുഖങ്ങൾ, ജനപിന്തുണ എന്നിവയെല്ലാം കണക്കിലെടുത്ത് വിജയ സാധ്യതയുള്ള വ്യക്തിയെയാകും സ്ഥാനാർത്ഥിയായി നിർണയിക്കുക.
ഘടകകക്ഷികളുമായി പ്രാഥമിക ചർച്ച പൂർത്തിയായെന്നും വളരെ വേഗത്തിൽ തന്നെ ഘടകക്ഷികളുമായുള്ള ചർച്ച പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ഇന്ന് രാത്രി പത്ത് മണിയോടെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം കൊച്ചിയിൽ ആരംഭിച്ചത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള നാൽപ്പത് പേരാണ് യോഗത്തിൽ പങ്കെടുത്തത്. സ്ഥാനാർഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചയായിരുന്നു യോഗത്തിന്റെ അജണ്ട.
Story Highlights – MULLAPPALLY RAMACHANDRAN ON CANDIDATE LIST
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here