ജോസഫ് വാഴയ്ക്കന് എതിരെ മൂവാറ്റുപുഴയില്‍ പോസ്റ്ററുകള്‍

കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് എതിരെ എറണാകുളം മൂവാറ്റുപുഴയില്‍ പോസ്റ്ററുകള്‍. വാഴയ്ക്കന്‍ മൂവാറ്റുപുഴയിലെ കോണ്‍ഗ്രസിന്റെ അന്തകന്‍ ആണെന്നാണ് പോസ്റ്ററിലെ തലവാചകം. ഗ്രൂപ്പ് മാനേജറെ മൂവാറ്റുപുഴയ്ക്ക് ആവശ്യമില്ലെന്നും പോസ്റ്ററില്‍ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസഫ് വാഴയ്ക്കൻ മൂവാറ്റുപുഴയിൽ നിന്ന് ജനവിധി തേടാനുള്ള സാധ്യത ശക്തമായതിന് പിന്നാലെയാണ് മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റർ പ്രചാരണത്തിനു പിന്നിൽ സീറ്റ് മോഹികൾ ആകാമെന്ന് ജോസഫ് വാഴയ്ക്കൻ.
മൂവാറ്റുപുഴ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്റുകൾ പതിച്ചിട്ടുണ്ട്. നമ്പർ പ്ലേറ്റ് നീക്കം ചെയ്ത വാഹനത്തിലെത്തി പോസ്റ്റർ പതിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ശേഖരിച്ചു. ദൃശ്യങ്ങൾ സഹിതം ഇവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഗ്രൂപ്പ് പോരാണ് പോസ്റ്റർ യുദ്ധത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.
Story Highlights – congress, muvattupuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here