ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്ക്ക് വിട്ടുനൽകി; വിമർശനവുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്ക്ക് വിട്ടുനൽകിയെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ചൈന അതിർത്തി വിഷയങ്ങളിൽ വ്യക്തത വേണം. പ്രതിരോധമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയുടെ പവിത്ര ഭൂമി ചൈനയ്ക്ക് വിട്ടു നൽകി മോദി സർക്കാർ അതിർത്തി വിഷയത്തിൽ ഒത്തു തീർപ്പുണ്ടാക്കിയെന്ന് രാഹുൽ പറഞ്ഞു. ഫിംഗർ 4 വരെ ഇന്ത്യയുടെ ഭൂമിയാണ്. അത് ഫിംഗർ 3 ആയി മാറി. പ്രധാനമന്ത്രി ചൈനയ്ക്ക് കീഴടങ്ങിയിരിക്കുകയാണ്. ഗേഗ്ര, ഹോട്ട് സ്പ്രിംഗ് മേഖലകളെ കുറിച്ച് പ്രതിരോധമന്ത്രി രാജ്യസഭയിൽ ഒന്നും പറഞ്ഞില്ല. ഇതിൽ വ്യക്തത വേണമെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Story Highlights – narendra modi, rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here