Advertisement

മേജർ രവിയുടെ രാഷ്ട്രീയ ചുവടുമാറ്റത്തെ വിമർശിച്ച് സന്ദീപ് വാര്യർ

February 12, 2021
1 minute Read

മേജർ രവിയുടെ രാഷ്ട്രീയ ചുവടുമാറ്റത്തെ വിമർശിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. വ്യക്തിപരമായി അധിക്ഷേപിച്ചവർക്കൊപ്പം പ്രവർത്തിക്കുന്നതിനെ സന്ദീപ് വാര്യർ പരിഹസിച്ചു.

വിമുക്ത ഭടനെന്ന നിലയിൽ മാത്രമാണ് ബിജെപി മേജർ രവിയെ പരിഗണിച്ചിരുന്നത്. മേജർ രവി ബിജെപി അംഗമായിരുന്നില്ലെന്നും സന്ദീപ് വാര്യർ ട്വന്റിഫോറിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ മുഖ്യാതിഥിയായി പങ്കെടുത്തത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മേജർ രവിക്കെതിരെ സന്ദീപ് വാര്യർ രംഗത്തെത്തിയത്.

സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി മേജർ രവി നേരത്തേ രംഗത്തെത്തിയിരുന്നു. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കുമെന്നുമായിരുന്നു മേജർ രവിയുടെ വിമർശനം.

Story Highlights – Major ravi, Sandeep warrier

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top