ഐശ്വര്യ കേരള യാത്രയ്ക്ക് പിന്തുണയുമായി എത്തിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പിന്തുണയുമായി എത്തിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ആറ് പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെഷന്‍ ഉത്തരവ് പുറത്തിറക്കി.

എറണാകുളം ഡിസിസി ഓഫീസില്‍ എത്തിയാണ് പൊലീസുകാര്‍ ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിച്ചത്. കണ്‍ട്രോള്‍ റൂം എഎസ്‌ഐ ഷിബു ചെറിയാന്‍, ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എഎസ്‌ഐമാരായ ജോസ് ആന്റണി, ബിജു, കൂടാതെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സില്‍ജന്‍, ദിലീപ്, സദാനന്ദന്‍ എന്നിവരാണ് ഷാള്‍ അണിയിച്ചത്.

അതേസമയം, കോണ്‍ഗ്രസ് ചായ്‌വുള്ള പൊലീസുകാരുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ എ ഗ്രൂപ്പുകാര്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് ആരോപണം.

Story Highlights – aiswarya kerala yatra – police officers Suspension

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top