Advertisement

നിയമന വിവാദം; കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

February 13, 2021
Google News 1 minute Read
n k premachandran

നിയമന വിവാദം ലോക്‌സഭയിലും ചര്‍ച്ചയ്ക്ക്. ശൂന്യ വേളയില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി രംഗത്തെത്തി. നിയമനങ്ങള്‍ നടക്കാത്തതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യമെന്ന് എം പി പറഞ്ഞു. പിഎസ്‌സിയും സംസ്ഥാന സര്‍ക്കാരും നിയമനങ്ങള്‍ നടത്തുന്നില്ലെന്നും ആരോപണം.

Read Also : കൊല്ലത്ത് സ്ഥാനാര്‍ത്ഥിയായി എന്‍.കെ പ്രേമചന്ദ്രന്‍ തന്നെ: ആര്‍.എസ്.പി

യോഗ്യരായ ഉദ്യോഗാർത്ഥികളെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുകയാണെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു. പിഎസ്സി ഇക്കാര്യത്തിൽ നിയമപരമായ കർത്തവ്യം കാട്ടുന്നില്ല. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് എൻ കെ പ്രേമചന്ദ്രൻ നിർദേശിച്ചു.

താത്കാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതിനെതിരെ ആയിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ ശ്രദ്ധ ക്ഷണിക്കൽ. ഇങ്ങനെ ചെയ്യുന്നതിനാൽ അർഹരായ പിന്നാക്ക സമുദായാംഗങ്ങളുടെ അവസരമാണ് നഷ്ടമാകുന്നത്. മന്ത്രിമാരുടെയും ഇടത് എംഎല്‍എമാരുടെയും ബന്ധുക്കൾക്കെല്ലാം പിൻവാതിലിലൂടെ സ്ഥിര നിയമനം നല്കുകയാണെന്നും ആക്ഷേപം.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന വിഷയമായിരുന്നു ഹൈബി ഈഡൻ സഭയുടെ ശ്രദ്ധയിൽ എത്തിച്ചത്. ഇക്കാര്യത്തിൽ കേന്ദ്രം ഇടപെട്ട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു.

Story Highlights – n k premachandran, psc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here