നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ തലസ്ഥാനത്ത് എത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ചെന്നൈയില്‍ നിന്ന് ഇന്നലെ രാത്രിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും തലസ്ഥാനത്ത് എത്തിയത്.
ഇന്ന് രാവിലെ 10 ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായും പൊലീസ് നോഡല്‍ ഓഫീസറുമായും കൂടിക്കാഴ്ച നടത്തും. 11 മണിക്ക് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായും വൈകിട്ട് 3.30 ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായും എസ്പിമാരുമായും ചര്‍ച്ച നടത്തും.
Story Highlights – Assembly elections; Central Election Commission discussions with officials today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here