കോഴിക്കോട് ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട് നാദാപുരം തൂണേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ അഹമ്മദി(53)നെയാണ് തട്ടിക്കൊണ്ടുപോയത്.

പുലർച്ചെ 5.20 ഓടെയാണ് സംഭവം. പള്ളിയിൽ നിസ്‌ക്കാരത്തിന് പോവുമ്പോൾ സ്‌കൂട്ടർ തടഞ്ഞ് നിർത്തി ബലമായി കാറിൽ പിടിച്ചു കയറ്റുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ മാൻ മിസ്സിംഗിന് നാദാപുരം പൊലീസ് കേസെടുത്തു. സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന.

Story Highlights – Kidnap

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top