മാണി സി. കാപ്പന്‍ എല്‍ഡിഎഫ് വിട്ടത് തിരിച്ചടിയാകില്ല: മന്ത്രി വി.എസ്. സുനില്‍ കുമാര്‍

മാണി സി. കാപ്പന്‍ എല്‍ഡിഎഫ് വിട്ടത് തിരിച്ചടിയാകില്ലെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. പാലയില്‍ വ്യക്തി അല്ല പാര്‍ട്ടിയാണ് ജയിച്ചത്. ഇടത് തരംഗമാണ് കാപ്പന്‍ ജയിക്കാന്‍ കാരണം. മാണി സി. കാപ്പന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടെന്ന തീരുമാനം പാര്‍ട്ടി നയമാണ്. അത് അഗീകരിക്കുന്നു. തൃശൂരില്‍ എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്നും മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് മാണി സി. കാപ്പന്‍ എല്‍ഡിഎഫ് വിട്ടതായി പ്രഖ്യാപിച്ചത്. ഘടകകക്ഷിയായി യുഡിഎഫില്‍ പ്രവര്‍ത്തിക്കുമെന്ന് മാണി.സി. കാപ്പന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. പാലായില്‍ നാളെ കരുത്ത് തെളിയിക്കുമെന്നും മാണി.സി. കാപ്പന്‍ പറഞ്ഞു.
Story Highlights – Mani c. Kappan – Minister VS Sunil Kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here