ഉദ്യോഗാർത്ഥികളുടെ സമരം രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലം: മന്ത്രി തോമസ് ഐസക്

ഉദ്യോഗാർത്ഥികളുടെ സമരം രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമെന്ന് മന്ത്രി ടി. എം. തോമസ് ഐസക്. തെരഞ്ഞെടുപ്പ് സമയത്ത് സമരം പൊട്ടിപ്പുറപ്പെടാൻ കാരണം മറ്റൊന്നല്ല. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണ്. വിഷയത്തെ സർക്കാർ തുറന്ന മനസോടെയാണ് സമീപിക്കുന്നത്. താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നത് സർക്കാരിന് അധിക ബാധ്യതയാകില്ലെന്നും മന്ത്രി പറഞ്ഞു.
സമരത്തിലുള്ള ഉദ്യോഗാർത്ഥികളുമായി മുഖ്യമന്ത്രിയുടെ ഓഫിസ് ഇന്നലെ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഡിവൈഎഫ്ഐയുടെ മധ്യസ്ഥതയിൽ രാത്രി നടന്ന ചർച്ചയിൽ അധിക തസ്തിക സൃഷ്ടിക്കൽ എന്ന ആവശ്യത്തിലാണ് ചർച്ച പരാജയപ്പെട്ടത്. സമരം തുടരാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.
Story Highlights – Thomas issac
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here