തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ്. ഇത് സംബന്ധിച്ച നിർദ്ദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറി. കഴിഞ്ഞ തവണ ജനാധിപത്യ കേരള കോൺഗ്രസ് മത്സരിച്ച സീറ്റാണ് തിരുവനന്തപുരം.
ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഇക്കുറി സിപിഐഎം സ്ഥാനാർത്ഥി മത്സരിച്ചാൽ മാത്രമേ വിജയസാധ്യതയുള്ളു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. തിരുവനന്തപുരത്ത് ടിഎൻ സീമയുടെ പേരാണ് പാർട്ടി പരിഗണിക്കുന്നത്. ഒപ്പം തന്നെ വി ശിവൻകുട്ടി, എഎ റഷീദ് എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്.
രണ്ട് സീറ്റുകളിലാണ് ഘടകകക്ഷികൾ തിരുവനന്തപുരത്ത് മത്സരിക്കുന്നത്. ഒന്ന് കോവളത്തും, മറ്റൊന്നും തിരുവനന്തപുരത്തുമാണ്. കോവളം ജനതാദളിന് കൊടുക്കാൻ തന്നെയാണ് നിലവിലെ തീരുമാനം. തിരുവനന്തപുരത്തെ സീറ്റാണ് നിലവിൽ സിപിഐഎം ഏറ്റെടുക്കുന്നത്.
Story Highlights – move to take tvm seat back by cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here