Advertisement

പൊതുസ്ഥലത്തെ സ്ഥിരം സമരത്തിന് എതിരായ വിധി പുനഃപരിശോധിക്കില്ല: സുപ്രിംകോടതി

February 13, 2021
1 minute Read

സമരങ്ങളുടെ പേരിൽ പൊതുസ്ഥലങ്ങൾ അനിശ്ചിതമായി കൈവശപ്പെടുത്താനാകില്ലെന്ന വിധി ചോദ്യം ചെയ്ത് സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രിംകോടതി തള്ളി. ഏത് സമയത്തും, എല്ലായിടത്തും പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിക്കാനാകില്ലെന്ന് ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടി.

ഷഹീൻ ബാഗ് പ്രക്ഷോഭകരും, പൊതുപ്രവർത്തകരും അടക്കമാണ് കോടതിയെ സമീപിച്ചത്. പ്രതിഷേധ സമരങ്ങൾ പൊതുസ്ഥലങ്ങൾ കൈവശപ്പെടുത്തിയാകരുതെന്നും, ഷഹീൻ ബാഗ് സമരം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നുമായിരുന്നു സുപ്രിംകോടതി വിധി.

Story Highlights – Shaheen bag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top