ബിജെപി ബംഗാളില്‍ പണം കൊടുത്ത് വോട്ട് തേടുന്നു; ആരോപണവുമായി തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി

abhishek banerjee

ബിജെപി പശ്ചിമ ബംഗാളില്‍ പണം കൊടുത്ത് വോട്ട് തേടുന്നുവെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തിരവന്‍ കൂടിയാണ് അഭിഷേക്.

ബിജെപി കൊടുക്കുന്ന പണം വാങ്ങിക്കോളൂ, എന്നാല്‍ വോട്ട് തൃണമൂലിന് ചെയ്യണം എന്നായിരുന്നു അഭിഷേകിന്റെ ആഹ്വാനം. പുറത്ത് നിന്നുള്ളവരുടെ സംസ്‌കാരം ബംഗാളിനെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെ തുടച്ച് നീക്കാനുള്ള പോരാട്ടം ആണിതെന്നും തൊണ്ടയില്‍ മുറിവുണ്ടായാല്‍ പോലും താന്‍ ബംഗാളിനും മമതയ്ക്കും ജയ് വിളിക്കുമെന്നും അഭിഷേക് പറഞ്ഞു. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ വച്ച് ഒരു പ്രസംഗത്തിനിടയിലാണ് അഭിഷേക് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Read Also : ശബരിമല വിഷയത്തില്‍ ബിജെപി ജനങ്ങളെ വഞ്ചിച്ചുവെന്ന് ബിജെഎസ്

മുഖ്യമന്ത്രി മമത ബാനര്‍ജി ഒരു കാരണം കൊണ്ടും കേന്ദ്രത്തിന് മുന്നില്‍ തല താഴ്ത്തില്ലെന്നും അഭിഷേക്. മൂന്നാം തവണയും ബംഗാളില്‍ തൃണമൂല്‍ അധികാരത്തിലെത്തുമെന്നും അടുത്ത 50 വര്‍ഷം പാര്‍ട്ടി തന്നെ ബംഗാള്‍ ഭരിക്കുമെന്നും അഭിഷേക് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 250 ല്‍ അധികം സീറ്റ് നേടും. ബിജെപി രണ്ടക്കം കടക്കില്ലെന്നും അഭിഷേകിന്റെ വാദം.

Story Highlights – trinamool congress, abhishek banerjee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top