ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ കാത്തിരുന്നെങ്കിലും മുഖ്യമന്ത്രി കാണാന്‍ എത്തിയില്ല

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ കാത്തിരുന്നെങ്കിലും മുഖ്യമന്ത്രി വന്നില്ല. ഇന്നലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കണ്ണൂരിലെത്തിയമുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാമെന്ന പ്രതീക്ഷയിലായിരുന്നു ബര്‍ലിന്‍. കാണാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ഉച്ചവരെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലുണ്ടായിരുന്നു. ഇതിനിടയിലെപ്പോഴെങ്കിലും മുഖ്യമന്ത്രി തന്നെ കാണാന്‍ വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.ബര്‍ലിന്റെ വീട്ടില്‍ നിന്ന് ഏറെയകലെയല്ലാത്ത മാങ്ങാട്ടുപറമ്പ് ക്യാമ്പസിലും മുഖ്യമന്ത്രിയെത്തി. പക്ഷെ ബര്‍ലിനെ കാണാന്‍ വന്നില്ല.പൊറുക്കാനാവാത്ത തെറ്റുകളോന്നും പിണറായിയോട് ചെയ്തിട്ടില്ലെന്നുംഎന്നെങ്കിലും വരുമെന്നാണ് പ്രതീക്ഷയെന്നും ബര്‍ലിന്‍ പറഞ്ഞു.

അതേസമയം, വൈരുദ്ധ്യാത്മക ഭൗതിക വാദം ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന തെറ്റാണെന്നും ബര്‍ലിന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റുകള്‍ ശബരിമലയെ കുറിച്ച് ചര്‍ച്ച നടത്തുന്നത് അനാവശ്യമാണ്. ശബരിമലയില്‍ ആളുകള്‍ പോകുകയോ പോകാതിരിക്കുകയോ ചെയ്യട്ടെ എന്നും ബര്‍ലിന്‍ പറഞ്ഞു.

Story Highlights – Berlin Kunjananthan Nair

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top