ഐശ്വര്യ കേരള യാത്രയിൽ മാണി. സി. കാപ്പനെ വരവേറ്റ് കോൺഗ്രസ് നേതാക്കൾ

ഐശ്വര്യ കേരളയാത്രയിൽ മാണി. സി. കാപ്പനെ സ്വീകരിച്ച് കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, എം.എം ഹസൻ, പി. കെ കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ്, കെ. സി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ മാണി. സി. കാപ്പനെ വരവേറ്റു. ശക്തിപ്രകടന യാത്രയുമായാണ് മാണി. സി. കാപ്പൻ യുഡിഎഫ് വേദിയിലെത്തിയത്.

മാണി. സി. കാപ്പന് ഗംഭീര വരവേൽപ്പാണ് കോൺഗ്രസ് പ്രവർത്തകർ നൽകിയത്. തുറന്ന ജീപ്പിൽ ശക്തിപ്രകടന യാത്രയുമായി എത്തിയ കാപ്പന് അഭിവാദ്യമർപ്പിച്ച് നൂറ് കണക്കിന് അണികളെത്തി. മുതിർന്ന നേതാക്കൾ ഒന്നടമാണ് കാപ്പനെ എതിരേറ്റത്.

പാലായിലെ ജനങ്ങളെയും കൂട്ടിയാണ് കാപ്പനെത്തിയതെന്ന് മുതിർന്ന നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന പരിപാടിയാണ് എൽഡിഎഫ് സർക്കാരിന്റേതെന്ന് പി. ജെ ജോസഫും പറഞ്ഞു.

Story Highlights – Mani C Kappan, UDF

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top