Advertisement

കസ്റ്റംസ് പ്രിവന്റീവ് ഓഫിസിനേർപ്പെടുത്തിയ സുരക്ഷ പിൻവലിച്ചു

February 14, 2021
Google News 1 minute Read
crpf security to customs preventive office cancelled

കസ്റ്റംസ് പ്രിവന്റീവ് ഓഫിസിനേർപ്പെടുത്തിയ സുരക്ഷ പിൻവലിച്ചു. സിആർപിഎഫ് സുരക്ഷയാണ് പിൻവലിച്ചത്. ഇന്നലെയാണ് സിആർപിഎഫ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചത്. എന്നാൽ സിഐഎസ്എഫ് സുരക്ഷയ്ക്ക് കാത്തിരിക്കുകയാണ് കസ്റ്റംസ്. സിഐഎസ്എഫിനെ നിയോഗിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

കഴിഞ്ഞ വർഷം ഡിസംബറിലാണ് കസ്റ്റംസിന് സിആർപിഎഫ് സുരക്ഷയേർപ്പെടുത്തിക്കൊണ്ട് കേന്ദ്ര അഭ്യന്ത്ര മന്ത്രാലയം ഉത്തരവിറക്കിയത്. സ്വർണക്കടത്ത് അന്വേഷിക്കുന്ന സംഘത്തിനായിരുന്നു സുരക്ഷ നൽകിയത്. നേരത്തെ സിആർപിഎഫ് സുരക്ഷ പിൻവലിച്ച് പകരം സംസ്ഥാന പൊലീസിന്റെ സഹായം തേടാൻ കേന്ദ്രം നിർദേശിച്ചിരുന്നു. എന്നാൽ ഇതിൽ അതൃപ്തി അറിയിച്ച് കസ്റ്റംസ് നൽകിയ പരാതിയെ തുടർന്നാണ് വീണ്ടും സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തുന്നത്.

ഈ സുരക്ഷയാണ് നിലവിൽ വീണ്ടും പിൻവലിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് കമ്മീഷ്ണർക്കെതിരെ ആക്രമണത്തിന് ശ്രമമുണ്ടായത്. എന്നാൽ സംഭവത്തിൽ ദുരൂഹതയില്ലെന്നും, ആക്രമിക്കാൻ ശ്രമിച്ചവർക്ക് സ്വർണക്കടത്ത്, ഹവാല എന്നിവയുമായി ബന്ധമില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.

Story Highlights – crpf security to customs preventive office cancelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here