റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍

റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍. ട്രാക്ടര്‍ പരേഡില്‍ പങ്കെടുത്ത പതിനാറ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളില്‍ ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. 14 എഫ്‌ഐആറുകളില്‍ 122 കര്‍ഷകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ട്രാക്ടര്‍ പരേഡില്‍ പങ്കെടുത്ത പതിനാറ് പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഇവരുടെ പേരുകളും മേല്‍വിലാസവും കര്‍ഷക നേതാക്കള്‍ പുറത്തുവിട്ടു.
നോട്ടീസ് ലഭിച്ച കര്‍ഷകര്‍ ഡല്‍ഹി പൊലീസിന് മുന്നില്‍ നേരിട്ട് ഹാജരാകരുതെന്നും, നിയമസഹായ സെല്ലിനെ സമീപിക്കണമെന്നും ആവശ്യപ്പെട്ടു. ജയിലില്‍ കഴിയുന്ന പ്രക്ഷോഭകര്‍ക്ക് നിയമസഹായം ഉറപ്പാക്കാനും തീരുമാനിച്ചു. അതേസമയം, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പൊതുമുതല്‍ നശിപ്പിച്ചാല്‍ കര്‍ഷക പ്രക്ഷോഭകരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള പ്രത്യേക നിയമനിര്‍മാണം കൊണ്ടുവരുന്നത് അടക്കം ചര്‍ച്ചയായെന്നാണ് സൂചന. പുല്‍വാമ ഭീകരാക്രമണ വാര്‍ഷികദിനമായ ഇന്ന്, വീരമൃത്യു വരിച്ച സൈനികരുടെ സ്മരണാര്‍ത്ഥം കര്‍ഷകര്‍ രാജ്യവ്യാപകമായി മെഴുകുതിരി പ്രകടനങ്ങള്‍ സംഘടിപ്പിക്കും.
Story Highlights – Farmers’ organizations call for judicial inquiry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here