ഗുജറാത്ത് മുഖ്യമന്ത്രി കുഴഞ്ഞുവീണു

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കുഴഞ്ഞുവീണു. മെഹസനാനഗറിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഫെബ്രുവരി 21ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വടോദ്രയിൽ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി വിജയ് രൂപാണി കുഴഞ്ഞുവീണത്.
തുടർന്ന് മുഖ്യമന്ത്രിയെ അഹമദാബാദിലുള്ള യുഎൻ മെഹ്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
LIVE – વડોદરા ખાતે આગામી સ્થાનિક સ્વરાજ્યની ચૂંટણી અંતર્ગત આયોજિત જાહેરસભા#ગુજરાત_મક્કમ_ભાજપ_અડીખમ https://t.co/i7uZZhLLim
— Vijay Rupani (@vijayrupanibjp) February 14, 2021
കുറഞ്ഞ രക്ത സമ്മർദവും, പ്രമേഹവുമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലിവൽ വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.
Story Highlights – gujarat cm collapsed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here