Advertisement

കേന്ദ്രം 20 കൂട്ടിയാൽ കേരളം 25 കൂട്ടുകയല്ലേ; ഇത് ജനം ചോദ്യം ചെയ്യണം: മേജർ രവി

February 14, 2021
Google News 1 minute Read
major ravi pinarayi government

ഇന്ധന വിലവർധനയിൽ പ്രതികരിച്ച് സംവിധായകനും അഭിനേതാവുമായ മേജർ രവി. കേന്ദ്രം വില 20 രൂപ കൂട്ടിയാൽ കേരളം 25 രൂപ കൂട്ടുകയാണെന്നും ജനങ്ങൾ ഇത് ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് മേജർ രവി സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

‘സംസ്ഥാന സർക്കാരിന് നമ്മളോട് അത്രയും ഇഷ്ടമുണ്ടെങ്കിൽ സർക്കാരിനുള്ള ടാക്സ് വേണ്ടായെന്ന് പറയട്ടെ. അത് പറയുന്ന പാർട്ടിക്കാരനെ ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല. എവിടെയൊക്കെ കയ്യിട്ടുവാരാൻ പറ്റുമെന്ന് നോക്കി. ഒന്നുമില്ലേൽ പോലീസുകാരോട് പറയും ഇത്ര പെറ്റിയടിച്ചിട്ട് വായെന്ന്. ആ പാവങ്ങൾ മനസ്സിലാമനസ്സോടെ പെറ്റിയടിക്കും. അവർക്കുമുണ്ടാകും സങ്കടം. എങ്ങനെ ഞാനീ പാവപ്പെട്ടവരെ കൈയ്യിൽ നിന്ന് പിടിച്ചുപറിക്കും എന്നായിരിക്കും അവരുടെ സങ്കടം.’- മേജർ രവി പറഞ്ഞു.

ഐശ്വര്യ കേരള യാത്രാ വേദിയിൽ മുഖ്യാതിഥിയായി മേജർ രവി എത്തിയിരുന്നു. മേജർ രവിക്ക് തൃപ്പൂണിത്തുറയിലെ വേദിയിലാണ് സ്വീകരണം നൽകിയത്. രമേശ് ചെന്നിത്തലയും ഹൈബി ഈഡനും ഉൾപ്പെടെയുള്ളവരാണ് മേജർ രവിയെ വേദിയിലേക്ക് സ്വീകരിച്ചത്. നേരത്തെ മേജർ രവി കോൺഗ്രസ് നേതാക്കളെ സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും ഒപ്പമുള്ള ചിത്രങ്ങളാണ് പുറത്തെത്തിയത്.

Story Highlights – major ravi against pinarayi government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here