Advertisement

ആർക്കും വേണ്ടാതെ കിടന്ന പാലായിൽ വികസനത്തിന് സഹായിച്ച മുഖ്യമന്ത്രിക്ക് നന്ദി: മാണി. സി. കാപ്പൻ

February 14, 2021
1 minute Read

ആർക്കും വേണ്ടാതെ കിടന്ന പാലായിൽ വികസനത്തിന് സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയെന്ന് മാണി. സി. കാപ്പൻ. തന്റെ വിജയത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും വഹിച്ച പങ്കിനും അദ്ദേഹം നന്ദി പറഞ്ഞു. ഐശ്വര്യ കേരളയാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

പ്രസംഗത്തിനിടെ ജോസ്. കെ. മാണിയെ കാപ്പൻ പരിഹസിച്ചു. പിണറായി വിജയൻ ജൂനിയർ മാൻഡ്രേക്ക് സിനിമ കാണണമെന്നും ജൂനിയർ മാൻഡ്രേക്കായ ജോസ്. കെ. മാണിയെ ആണ് മുന്നണിയിലെടുത്തിരിക്കുന്നതെന്നും മാണി. സി. കാപ്പൻ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് കെ. എം. മാണിയെ കൈപിടിച്ചുകൊണ്ടുവന്നത് തന്റെ പിതാവാണ്. പാലാ ജോസ്. കെ. മാണിയുടെ വത്തിക്കാനാണെങ്കിൽ പോപ്പ് വേറെ ആളാണെന്ന് ഓർക്കണമെന്നും മാണി. സി. കാപ്പൻ പറഞ്ഞു.

കഴിഞ്ഞ 25വർഷം തന്റെ ചോരയും നീരും പണവും എൽഡിഎഫിന് വേണ്ടി ചിലവഴിച്ചു. താൻ പിണറായി വിജയന്റെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു. ജോസ് കെ മാണി മുന്നണിയിൽ വരുന്നത് വരെ. താൻ ഇപ്പോൾ രാജിവയ്ക്കണമെന്ന് പറയുന്നവർ സ്വയം പരിശോധിക്കണമെന്നും കാപ്പൻ പറഞ്ഞു.

Story Highlights – Mani C Kappan, NCP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top