Advertisement

മാണി സി. കാപ്പന്‍ ഇടത് മുന്നണി വിട്ടത് സ്വാര്‍ത്ഥ താത്പര്യം സംരക്ഷിക്കാന്‍: എ. വിജയരാഘവന്‍

February 14, 2021
2 minutes Read

മാണി സി. കാപ്പന്‍ ഇടത് മുന്നണി വിട്ടത് സ്വാര്‍ത്ഥ താത്പര്യം സംരക്ഷിക്കാനാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. എന്‍സിപി ദേശീയ പാര്‍ട്ടിയാണ്. എന്‍സിപി ഇടത് മുന്നണിക്കൊപ്പം തുടരുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

ഒരു എന്‍സിപി എംഎല്‍എ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദര്‍ഭത്തില്‍ തന്റെ സ്വാര്‍ത്ഥ താത്പര്യം സംരക്ഷിക്കാന്‍ മുന്നണി മാറി എന്നതില്‍ കവിഞ്ഞ് രാഷ്ട്രീയമായ ഒരു ചലനവും ഈ സംഭവത്തില്‍ കേരളത്തില്‍ ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മാണി സി. കാപ്പനും സംഘത്തിനും മൂന്ന് സീറ്റുകള്‍ നല്‍കാന്‍ യുഡിഎഫില്‍ തീരുമാനമായി. പാലായ്ക്ക് പുറമേ കായംകുളം സീറ്റ് നല്‍കാന്‍ പ്രാഥമിക ധാരണയായി. മൂന്നാമത്തെ സീറ്റ് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടത്തും. മലബാര്‍ മേഖലയില്‍ ഒരു സീറ്റ് അനുവദിക്കാനാണ് സാധ്യത. മാണി സി. കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പാര്‍ട്ടിയെ യുഡിഎഫില്‍ ഘടകകക്ഷിയാക്കുമെന്നാണ് വിവരം.

Story Highlights – Mani c. Kappan selfish interests – a. Vijayaraghavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top