മാണി സി. കാപ്പനും സംഘത്തിനും മൂന്ന് സീറ്റുകള്‍ നല്‍കാന്‍ യുഡിഎഫ് തീരുമാനം

മാണി സി. കാപ്പനും സംഘത്തിനും മൂന്ന് സീറ്റുകള്‍ നല്‍കാന്‍ യുഡിഎഫ് തീരുമാനം. പാലായ്ക്ക് പുറമേ കായംകുളം സീറ്റ് നല്‍കാന്‍ പ്രാഥമിക ധാരണയായി. മൂന്നാമത്തെ സീറ്റ് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടത്തും. മലബാര്‍ മേഖലയില്‍ ഒരു സീറ്റ് അനുവദിക്കാനാണ് സാധ്യത. മാണി സി. കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പാര്‍ട്ടിയെ യുഡിഎഫില്‍ ഘടകകക്ഷിയാക്കുമെന്നാണ് വിവരം.
പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്ക്കുമെന്ന് മാണി. സി. കാപ്പന്‍ മാധ്യമങ്ങളോട് രാവിലെ പറഞ്ഞിരുന്നു. സര്‍ക്കാരില്‍ നിന്ന് കിട്ടിയ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ രാജിവയ്ക്കാനാണ് തീരുമാനം. എംഎല്‍എയായി തുടരും. ചതി ആരുടെ ഭാഗത്ത് നിന്നാണെന്ന് ആലോചിക്കണം. ജോസ്. കെ. മാണി രാജ്യസഭാംഗത്വം രാജിവച്ചത് യുഡിഎഫ് വിട്ടതിന് ശേഷമാണ്. താന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. ഒരാള്‍ക്ക് ഒരു രീതി, മറ്റൊരാള്‍ക്ക് മറ്റൊരു നീതി എന്ന നിലയിലാണ് കാര്യങ്ങള്‍. പറയുന്നതില്‍ നീതി വേണമെന്നും മാണി. സി. കാപ്പന്‍ പറഞ്ഞു.
തന്നോടൊപ്പം എന്‍സിപിയിലെ പതിനൊന്ന് ഭാരവാഹികള്‍ ഉണ്ടാകും. സെക്രട്ടറിയും ട്രഷററും ഇതില്‍ ഉള്‍പ്പെടും. വ്യക്തിപരമായ ബന്ധത്തിന്റെ പേരില്‍ തന്നെ കൂട്ടത്തില്‍ നിര്‍ത്തണമെന്നായിരുന്നു ശരദ് പവാര്‍ ആഗ്രഹിച്ചത്. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ലെന്നും മാണി. സി . കാപ്പന്‍ വ്യക്തമാക്കി.
Story Highlights – UDF decides to give three seats to Mani c. Kappan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here