Advertisement

പാലായ്ക്ക് വേണ്ടി അവകാശവാദം ഉന്നയിക്കാൻ അർഹതയില്ലാതാക്കി; മാണി. സി. കാപ്പനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് എൻസിപി

February 14, 2021
1 minute Read

മാണി. സി. കാപ്പനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് എൻസിപി. പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ടി. പി പീതാംബരനുമായി ആലോചിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു.

പാലായ്ക്ക് വേണ്ടി അവകാശവാദം ഉന്നയിക്കാൻ മാണി. സി. കാപ്പൻ എൻസിപിക്ക് അർഹതയില്ലാതാക്കിയെന്ന് ശശീന്ദ്രൻ പറഞ്ഞു. മാണി. സി. കാപ്പന്റെ നിലപാട് രാഷ്ട്രീയമല്ലെന്നും വൈകിരാകമാണെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കുമെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും മാണി. സി. കാപ്പൻ പറഞ്ഞിരുന്നു. എന്നാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല. തന്നോടൊപ്പം എൻസിപിയിലെ പതിനൊന്ന് ഭാരവാഹികൾ ഉണ്ടാകും. സെക്രട്ടറിയും ട്രഷററും ഇതിൽ ഉൾപ്പെടുമെന്നും മാണി. സി. കാപ്പൻ പറഞ്ഞിരുന്നു. കോട്ടയത്ത് മാധ്യമങ്ങളെ കണ്ടായിരുന്നു മാണി. സി. കാപ്പന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി എ. കെ. ശശീന്ദ്രൻ രംഗത്തെത്തിയത്.

Story Highlights – Mani. C Kappan, A K Saseenran, NCP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top