കോഴിക്കോട് പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണം; പിന്നിൽ സിപിഐഎം പ്രവർത്തകർ എന്ന് പൊലീസ്

കോഴിക്കോട് പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണം. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയാണ് പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം ഉണ്ടായത്. സിപിഐഎം പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരുക്കേറ്റു.
വാറൻ്റിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. 2016ലെ സിപിഐഎം-ബിജെപി സംഘർഷവുമായി ബന്ധപ്പെട്ടാണ് സിപിഐഎം പ്രവർത്തകനായ അമ്പാട്ട് അശോകനെ പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയത്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ സിപിഐഎം പ്രവർത്തകർ ബലം പ്രയോഗിച്ച് മോചിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയ പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ ആശുപത്രി വിട്ടു എന്നാണ് വിവരം.
Story Highlights – Attack on police officers in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here