വികസന നേട്ടങ്ങള്‍ വിശദമാക്കി യാത്ര നടത്താന്‍ മാണി സി. കാപ്പന്‍

യുഡിഎഫില്‍ എത്തിയ മാണി സി. കാപ്പന്‍ പാര്‍ട്ടി രൂപീകരണത്തിനായി നീക്കം തുടങ്ങി. ഈ മാസം തന്നെ ജില്ലാ കമ്മറ്റികള്‍ പുനഃസംഘടിപ്പിച്ച് പാര്‍ട്ടി പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വികസന നേട്ടങ്ങള്‍ വിശദമാക്കി യാത്ര നടത്താനും മാണി സി. കാപ്പന്‍ ഒരുങ്ങുകയാണ്.
പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്രയില്‍ അണി ചേര്‍ന്ന് യുഡിഎഫിന്റെ ഭാഗമായ മാണി സി. കാപ്പന്‍ പാര്‍ട്ടി രൂപീകരണ നടപടികളിലേക്ക് കടന്നു. ഒപ്പമുള്ള നേതാക്കളുടെ യോഗം ചേര്‍ന്ന് പിന്തുണ ഉറപ്പാക്കിയാണ് നീക്കങ്ങള്‍. ഈ മാസം 28ന് മുമ്പ് എല്ലാ ജില്ലാ കമ്മിറ്റികളും പുനഃസംഘടിപ്പിക്കും. പാര്‍ട്ടിയുടെ ഭരണഘടന, പേര്, കൊടി, രജിസ്‌ട്രേഷന്‍ എന്നിവ തീരുമാനിക്കാന്‍ കാപ്പന്‍ ചെയര്‍മാനും അഡ്വ. ബാബു കാര്‍ത്തികേയന്‍ കണ്‍വീനറുമായും പത്തംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി.
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സുല്‍ഫിക്കര്‍ മയൂരി, ജനറല്‍ സെക്രട്ടറിമാരായ സലിം പി. മാത്യു, ബാബു തോമസ്, കടകംപള്ളി സുകു എന്നിവര്‍ രാജി വെച്ച് കാപ്പനൊപ്പം എത്തി. എന്നാല്‍ ദേശീയ സെക്രട്ടറി ജോസ് മോന്‍ എന്‍സിപിയില്‍ തുടരും. 16 മാസം പാലായില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി മണ്ഡലത്തില്‍ യാത്ര നടത്താനും മാണി സി. കാപ്പന് പദ്ധതിയുണ്ട്. ശക്തി പ്രകടനത്തിന് പിന്നാലെ അനുകൂല സാഹചര്യം ഉണ്ടെന്ന പ്രതീതിയുണര്‍ത്തി ജോസ് കെ. മാണിയുടെ തട്ടകത്തില്‍ വോട്ടു തേടല്‍ ആരംഭിക്കുകയാണ് കാപ്പന്‍. മുന്നണി മാറ്റത്തോടെ പാലായിലെ ജനവിധി മാണി സി. കാപ്പന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായകമാകും.
Story Highlights – Mani C. kappan – pala – development achievements
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here