‘ശ്വേതാ മേനോൻ ബോൾഡ് ആയ നടി; കേസിന് കാരണം സിനിമാ സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ’; മന്ത്രി സജി ചെറിയാൻ

ശ്വേതാ മേനോന് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ. ശ്വേതാ മേനോനെതിരായ കേസിന് കാരണം സിനിമാ സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ശ്വേത മേനോൻ മികച്ച നടിയാണെന്നും ബോൾഡ് ആയ നടിയാണെന്നും മന്ത്രി പറഞ്ഞു. അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് ശ്വേതയെ ഒഴിവാക്കാൻ ശ്രമം ഉണ്ടായി. അതിന്റെ ഭാഗമായിരിക്കും കേസ് എന്ന് മന്ത്രി പറഞ്ഞു.
കേസ് നിൽക്കില്ലെന്നും കേസ് നിയമപരമായ വഴിക്ക് പോകുന്നുണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനിമ സംഘടനകളിൽ സ്ത്രീകൾ നേതൃരംഗത്തേക്ക് വരണം എന്നാണ് വ്യക്തിപരമായ അഭിപ്രായം. സിനിമ സംഘടനയ്ക്ക് ഉള്ളിൽ ഉള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ചലച്ചിത്ര നയം വരുമ്പോൾ പല പ്രശനങ്ങൾക്കും പരിഹാരം ഉണ്ടാകും. സംസ്ഥാന സിനിമ നയം മൂന്ന് മാസത്തിനകം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
Read Also: മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; തറക്കല്ലിട്ട് മന്ത്രി വി ശിവൻകുട്ടി
അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നടിക്കെതിരെ പരാതി ഉയർന്നതും പൊലീസ് കേസെടുത്തതും. അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐ ടി നിയമത്തിലെ 67 (a) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ നടി ഹൈക്കോടതിയെ സമീപിക്കുകയും കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
Story Highlights : Minister Saji Cherian with support to actress Swetha Menon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here