കര്‍ഷകര്‍ക്ക് ആവശ്യമില്ലാത്ത കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം എന്തുകൊണ്ട് തയാറാകുന്നില്ല?; ചോദ്യവുമായി പ്രിയങ്ക ഗാന്ധി

കര്‍ഷകര്‍ക്ക് ആവശ്യമില്ലാത്ത കാര്‍ഷിക നിയമങ്ങള്‍ എന്തുകൊണ്ട് പിന്‍വലിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ് ബിജ്‌നൗറിലെ കിസാന്‍ മഹാ പഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. അതേസമയം ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം 82ാം ദിവസത്തിലും ശക്തമായി തുടരുകയാണ്.
കിസാന്‍ മഹാ പഞ്ചായത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. കര്‍ഷകരുടെ കുടിശിക നല്‍കാന്‍ പോലും നരേന്ദ്ര മോദി സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് കര്‍ഷക കൂട്ടായ്മയെ അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി പറഞ്ഞു.
Read Also : രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു; കാൽ നടയായി ഹത്രാസിലേക്ക്
യുപിയിലെ കരിമ്പ് കൃഷിക്കാരുടെ കുടിശിക 10000 കോടി രൂപയാണ്. രാജ്യത്താകമാനം 15000 കോടി രൂപയാണ് കര്‍ഷകര്‍ക്ക് കുടിശികയിനത്തില്‍ നല്‍കാനുള്ളത്. കൊടും ശൈത്യത്തില്‍ 80 ദിവസത്തിലേറെയായി കര്‍ഷകര്‍ സമരം ചെയ്യുന്നു. വേനല്‍ക്കാലം വരികയാണ്.
മധ്യപ്രദേശിലെ ആദ്യ കിസാന്‍ മഹാ പഞ്ചായത്ത് ഖര്‍ഗൊനില്‍ സംഘടിപ്പിച്ചു. വരുംദിവസങ്ങളില്‍ ഗ്വാളിയോര്‍, അശോക് നഗര്‍ അടക്കം മറ്റ് ജില്ലകളിലേക്ക് കര്‍ഷക കൂട്ടായ്മകള്‍ വ്യാപിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. പ്രശ്‌നപരിഹാര ചര്‍ച്ചകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
Story Highlights – priyanka gandhi, farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here