പുതുച്ചേരിയിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവച്ചു; പ്രതിസന്ധി

പുതുച്ചേരിയിൽ ഒരു എംഎൽഎ കൂടി രാജിവച്ചു. ഭരണകക്ഷിയായ കോൺഗ്രസ്-ഡിഎംകെ സഖ്യത്തെ പ്രതിസന്ധിയിലാക്കി കാമരാജ് നഗറിൽ നിന്നുള്ള കോൺഗ്രസ് അംഗം ജോൺകുമാർ ആണ് രാജിവച്ചത്. ഇതോടെ നിയമസഭയിൽ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം തുല്യമായി.

ഒരു മാസത്തിനിടെ കോൺഗ്രസ് വിടുന്ന നാലാമത്തെ എംഎൽഎ ആണ് ജോൺകുമാർ. എംഎൽഎ സ്ഥാനം രാജിവച്ച രണ്ട് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാറിയ സാഹചര്യത്തിൽ മുഖ്യമന്ത്രി നാരായണ സ്വാമി മന്ത്രിമാരുടെ യോഗം വിളിച്ചു. സർക്കാർ രാജിവയ്ക്കാൻ ആലോചിക്കുന്നതായാണ് വിവരം.

Story Highlights – Puducheri, Congress, MLA john kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top