സമ്മര്‍ദ തന്ത്രവുമായി യാക്കോബായ സഭ; ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആവശ്യപ്പെടും

സഭാ തര്‍ക്കത്തില്‍ സമ്മര്‍ദ തന്ത്രവുമായി യാക്കോബായ സഭ. നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് ചര്‍ച്ച ചെയ്യാന്‍ സഭാ മാനേജിംഗ് കമ്മിറ്റി യോഗം ഇന്ന് ചേരും. ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടും. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്താനും ആലോചനയുണ്ട്.
ഓര്‍ഡിനന്‍സ് ഇറക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ സമദൂര നിലപാട് സ്വീകരിക്കാനാണ് യാക്കോബായ സഭയുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യമാണ് യാക്കോബായ സഭ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് സമ്മര്‍ദ്ദ തന്ത്രവുമായി യാക്കോബായാ സഭ രംഗത്ത് എത്തിയിരിക്കുന്നത്.
Story Highlights – church dispute – Jacobite Church – ordinance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here