Advertisement

സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ കുറ്റപത്രം തയ്യാർ; ഈ മാസം കോടതിയിൽ സമർപ്പിക്കും

February 16, 2021
Google News 1 minute Read

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഈ മാസം കുറ്റപത്രം സമർപ്പിക്കും. കുറ്റപത്രം തയ്യാറായിക്കഴിഞ്ഞെന്നും ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകിയാലുടൻ കോടതിയിൽ സമർപ്പിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി. അതേസമയം ഡോളർ കടത്ത് കേസിൽ മെയ് മാസത്തിനകം മാത്രയേ കുറ്റപത്രം ഉണ്ടാകൂ.

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസും അനുബന്ധമായി രജിസ്റ്റർ ചെയ്ത ഡോളർ കടത്തു കേസുമാണ് നിലവിൽ കസ്റ്റംസ് അന്വേഷിക്കുന്നത്. ഇതിൽ സ്വർണക്കടത്ത് കുറ്റപത്രമാണ് നിലവിൽ സമർപ്പിക്കുക. ഈ മാസം തന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. കേസിൽ ചോദ്യം ചെയ്ത മുഴുവൻ പേരും പ്രതികളാകില്ല. എന്നാൽ നിലവിൽ അറസ്റ്റിലാകാത്ത ചിലരെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് കസ്റ്റംസ് അന്വേഷണ സംഘം വെളിപ്പെടുത്തി.

അതേസമയം ഡോളർ കടത്തിൽ മെയ് മാസത്തിനകം മാത്രമേ കുറ്റപത്രം നൽകൂ. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ തെളിവുകൾ ആവശ്യമുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. നിലവിലെ പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിന് മെയ് മാസം സ്വാഭാവിക ട്രാൻസ്ഫർ വരേണ്ടതാണ്. ഇതിന് മുന്നോടിയായി കേസ് തീർക്കാനാണ് നീക്കമെന്നും കസ്റ്റംസ് സംഘം വ്യക്തമാക്കി.

Story Highlights – Gold smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here