Advertisement

കനയ്യകുമാർ ജെഡിയുവിൽ ചേരില്ല; വാർത്ത അടിസ്ഥാന രഹിതമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ്

February 16, 2021
1 minute Read
kanhaiya kumar wont joing jdu

കനയ്യകുമാർ ജെഡിയുവിൽ ചേരാൻ സാധ്യതയുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

ചില ജനകീയപ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സിപിഐ എംഎൽഎ സൂര്യകാന്ത് പാസ്വാനോടൊപ്പം കനയ്യകുമാർ മന്ത്രി അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തിയതിനെയാണ് മാധ്യമങ്ങൾ ഇത്തരത്തിൽ ചിത്രീകരിച്ചത്. സിപിഐയെയും കനയ്യകുമാറിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തെ പ്രസ്താവനയിൽ അപലപിച്ചു.

ജെഡിയുവും വാർത്ത തള്ളി രംഗത്തെത്തിയിട്ടുണ്ട്.

Story Highlights – kanhaiya kumar wont joing jdu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top