പെട്രോൾ വില വർധന; രാജ്ഭവന് മുന്നിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ സത്യാഗ്രഹം

പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രാജ്ഭവന് മുന്നിൽ സത്യാഗ്രഹം അനുഷ്ഠിച്ചു. സിപിഐഎമ്മും ബിജെപിയും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.
മോദിയും പിണറായിയും സഞ്ചരിക്കുന്നത് മുതലാളിത്തത്തിന്റെ പാതയിലാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാക്കൾ, കെപിസിസി ഭാരവാഹികൾ, എംഎൽഎമാർ തുടങ്ങിയവരും സത്യാഗ്രഹം സമരത്തിൽ പങ്കെടുത്തു.
Story Highlights – mullappally ramachandran hunger strike
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here