Advertisement

ടൂള്‍ കിറ്റ് വിവാദം; ശാന്തനുവിന് ഇടക്കാല ജാമ്യം

February 16, 2021
2 minutes Read
shantanu muluk

ടൂള്‍ കിറ്റ് വിവാദത്തില്‍ ശാന്തനു മുലുക്കിന് ഇടക്കാല ജാമ്യം അനുവദിച്ചു. 31കാരനായ ശാന്തനു എയ്‌റോസ്‌പേസ് എഞ്ചിനീയറാണ്. ബോംബെ ഹൈക്കോടതി ഔറംഗാബാദ് ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം കേസില്‍ മലയാളി അഭിഭാഷക നികിത ജേക്കബിന്റെ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റിവച്ചു.

Read Also : നികിത ജേക്കബിന് ഖാലിസ്ഥാന്‍ പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് പൊലീസ്

കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് പിന്തുണയുമായി ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. ഡല്‍ഹി പൊലീസിന് എതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ദിഷ രവിക്ക് എതിരെ കേസെടുത്തത്. ദിഷ രവിക്ക് അഭിഭാഷകനെ അനുവദിക്കാതിരുന്നത് വീഴ്ചയെന്നും വനിതാ കമ്മീഷന്‍. പൊലീസില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Story Highlightsgreta thunberg, tool kit case, farmers protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top