പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ന്യായമുള്ളതാണെന്ന് ടി.പി. ശ്രീനിവാസന്‍

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ന്യായമുള്ളതാണെന്ന് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ടി.പി. ശ്രീനിവാസന്‍. സമരങ്ങള്‍ക്ക് മുന്‍പില്‍ സര്‍ക്കാര്‍ കണ്ണ് തുറക്കണം. എന്തൊക്കെ വികസനം നടത്തിയാലും അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാനായില്ലെങ്കില്‍ അത് അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്നും ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. ചെറുപ്പക്കാര്‍ക്ക് ജോലിയില്ലാതെ വരുമ്പോഴാണ് അസ്ഥിരതയുണ്ടാകുന്നത്. അത് സര്‍ക്കാര്‍ മനസിലാക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ രംഗത്ത് എത്തി. കാലാവധി കഴിഞ്ഞ പട്ടികയിലുള്ളവരാണ് നിയമനത്തിന് വേണ്ടി സമരം നടത്തുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അക്രമ സമരം നടത്തുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു.

Story Highlights – tp sreenivasan – PSC candidates strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top