സീറ്റുകളുടെ കാര്യത്തില്‍ ന്യായമായ വിട്ടുവീഴ്ചയ്ക്ക് തയാറെന്ന് സിപിഐ

binoy viswam

എല്‍ഡിഎഫില്‍ സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറെന്ന് സിപിഐ. മുന്നണി മര്യാദകള്‍ പാലിക്കുമെന്ന് ദേശീയ സെക്രട്ടറിയറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. കാഞ്ഞിരപ്പള്ളിയുടെ കാര്യത്തില്‍ അടക്കം ന്യായമായ തീരുമാനം കൈക്കൊള്ളും. പുതിയ കക്ഷികള്‍ മുന്നണിയുടെ ഭാഗമായതിനാല്‍ മറ്റ് കക്ഷികള്‍ സ്വാഭാവികമായും സീറ്റിന്റെ കാര്യത്തില്‍ അയവ് വരുത്തണണെന്നും ബിനോയ് വിശ്വം.

Read Also : കനയ്യകുമാർ ജെഡിയുവിൽ ചേരില്ല; വാർത്ത അടിസ്ഥാന രഹിതമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ്

സിപിഐ യാഥാര്‍ത്ഥ്യ ബോധമുള്ള പാര്‍ട്ടിയാണ്. എല്‍ഡിഎഫ് യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുപാട് വിട്ടുവീഴ്ച ചെയ്ത പാര്‍ട്ടിയാണ് സിപിഐ. മുന്നണി വിപുലീകരിക്കുമ്പോള്‍ ചെയ്യേണ്ട ആനുപാതികമായ വിട്ടുവീഴ്ചകളുണ്ടെന്നും ബിനോയ് വിശ്വം. ന്യായമായ വിട്ടുവീഴ്ചകള്‍ ചെയ്യും. ഓരോ പാര്‍ട്ടിയും ഇതേക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

Story Highlights – cpi, ldf, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top