ഈ ഹോട്ടലിൽ ദോശ തലയ്ക്ക് മീതെ പറക്കും ! ഇത് പറക്കും ദോശ ! വിഡിയോ

തെരുവുകളിൽ കുലുക്കി സർബത്ത് അടിക്കുന്നത് കണ്ടിട്ടില്ലേ ? അവിടെ രണ്ട് കൊട്ട്, ഇവിടെ ഒരു കൊട്ട്, ഗ്ലാസെടുത്ത് ഒരു ഏറ് ! ഈ കൗതുക കാഴ്ച കാണാൻ വേണ്ടി മാത്രം കുലുക്കി കുടിക്കാൻ പോകുന്നവരുണ്ട്. അത്തരത്തിലൊരു രസികൻ പാചക വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്നാൽ ഇവിടെ താരം കുലുക്കി സർബത്തല്ല മറിച്ച് ദോശയാണ്….പറക്കും ദോശ !
മുംബൈയിലെ മംഗൾദാസ് മാർക്കറ്റിലെ ശ്രീ ബാലാജി ദോശ കടയിൽ പോയാൽ ദോശകൾ തലയ്ക്ക് മീതെ പറക്കുന്നത് കാണാം ! അതിശയോക്തി കലർത്തിയതല്ല, സംഭവം സത്യമാണ്.
തുറസായ സ്ഥലത്ത് ചൂടാക്കിവച്ചിരിക്കുന്ന ദോശക്കല്ലിൽ നേർത്ത ദോശ ചുട്ട്, മസാല നിരത്തി മടക്കി, രണ്ട് കഷ്ണമാക്കി മുറിച്ച,് തൊട്ടടുത്ത് നിൽക്കുന്നവന്റെ പാത്രത്തിലേക്ക് എറിയും. ദോശ കൃത്യമായി പറന്ന് പാത്രത്തിൽ ലാൻഡ് ചെയ്യും.
‘സെർവിംഗ് ദോശ ലൈക്ക് എ ബോസ്’ എന്ന ക്യാപ്ഷനോടെ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയൽ ചെയ്യപ്പെടുകയാണ്. ഇതിനോടകം 84 മില്യൺ ആളുകളാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്.
Story Highlights – flying dosa video shocks internet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here