Advertisement

വയനാട്ടിൽ വൻ വനംകൊള്ള; ഒരു കോടിയിലേറെ രൂപ വില വരുന്ന ഈട്ടിമരം കൊച്ചിയിലേക്ക് കടത്തി; ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്

February 17, 2021
Google News 1 minute Read

വയനാട് മേപ്പാടിയിൽ വനംവകുപ്പിന്റെ ഒത്താശയോടെ വൻ വനംകൊളള. ഉദ്യാഗസ്ഥരുടെ സഹായത്തോടെ കാട്ടിൽ നിന്ന് മുറിച്ച് കടത്തിയത് കോടികൾ വിലവരുന്ന ഈട്ടിമരങ്ങളാണ്. ഉൾവനത്തിൽ നിന്ന് രണ്ടര കിലോമീറ്ററോളം വഴിവെട്ടിത്തെളിച്ചാണ് മരം കടത്തിയത്. വിദേശത്തേക്ക് മരം കയറ്റി അയയ്ക്കാനാണ് വനംകൊള്ളയെന്നാണ് സൂചന. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്.

മേപ്പാടി ഫോറ്സ്റ്റ് റേഞ്ചിന് കീഴിലെ പ്രകൃതി ദുർബല പ്രദേശമാണ് മണിക്കുന്ന് മല. മലയുടെ മുകളിൽ ഇടിഞ്ഞ കൊല്ലിയിലെ വനഭൂമിയിൽ നിന്നാണ് ഏഴിലധികം ഈട്ടിതടികൾ മുറിച്ച് മാറ്റിയത്. വനത്തിൽ താമസിക്കുന്ന ആദിവസി കോളനിക്കാർ വനംകൊളളയ്ക്ക് നേർസാക്ഷികളാണ്. ദിവസങ്ങളോളമെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ മുറിച്ച് മാറ്റിയ മരങ്ങൾ, രണ്ടര കിലോമീറ്ററിലതികം കാട് വെട്ടിത്തെളിച്ച് ട്രാക്ടർ ഉപയോഗിച്ചാണ് താഴെയെത്തിച്ചത്.

കാട് കടത്തിയ ഒരു കോടിയോളം രൂപ വിലവരുന്ന ഈട്ടിത്തടികൾ വിദേശത്തേക്ക് കടത്താനായിരുന്നു നീക്കം. സംഭവത്തിൽ നാട്ടുകാരുടെ പരാതി വ്യാപകമായതോടെ ഫോറസ്റ്റ് കോൺസർവേറ്റർ എൻ. കെ സാജന്റെ നേതൃത്വത്തിൽ പ്രദേശത്ത് മിന്നൽ പരിശോധന നടത്തി. ആരോപണവിധേയരായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നതാണ് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്.

Story Highlights – Wayanad, Twentyfour exclusive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here