ലൈഫ് മിഷനിലെ വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ

ലൈഫ് മിഷനിലെ വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 4 ലക്ഷം രൂപ വരെ ഇൻഷുറൻസ് തുകയായി ലഭിക്കും.
സംസ്ഥാന ഇൻഷുറൻസ് വകുപ്പ് പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് ഇത് നടപ്പാക്കുന്നത്. ആദ്യ മൂന്ന് വർഷത്തേക്കുള്ള പ്രീമിയം സർക്കാർ അടക്കും. 250547 വീടുകൾക്ക് 8,74,00,000 രൂപയാണ് മൂന്ന് വർഷത്തേക്ക് പ്രീമിയമായി വരുന്നത്. മൂന്ന് വർഷത്തിന് ശേഷം ഗുണഭോക്താവിന് നേരിട്ട് ഇൻഷുറൻസ് പുതുക്കാം.
ലൈഫ് മിഷനിൽ മൂന്നാംഘട്ടത്തിലേയും അഡീഷണൽ ലിസ്റ്റിലേയും ഗുണഭോക്താക്കൾക്ക് വീട് നിർമിക്കുന്നതിന് ഹഡ്‌കോയിൽ നിന്ന് വായ്പയെടുക്കുന്നതിന് അനുമതി നൽകാനും സർക്കാർ തീരുമാനിച്ചു.
Story Highlights – insurance , life mission
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News