Advertisement

കേരളത്തിൽ നിന്നുള്ളവർക്ക് ആർടി പിസിആർ ടെസ്റ്റ് നിർബന്ധമാക്കി കർണാടക

February 17, 2021
Google News 6 minutes Read
karnataka makes rt pcr test mandatory for people from kerala

കേരളത്തിൽ നിന്നുള്ളവർക്ക് ആർടി പിസിആർ ടെസ്റ്റ് നിർബന്ധമാക്കി കർണാടക. ബംഗളൂരുവിൽ രണ്ട് കൊവിഡ് ക്ലസ്റ്ററുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പുതിയ നടപടി.

ഇന്ന് വൈകീട്ടാണ് കർണാടക ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച നിർദേശം പുറത്തിറക്കിയത്.

കേരളത്തിൽ നിന്ന് കർണാടകയിലെത്തുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടി പിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാക്കണമെന്നാണ് നിർദേശം.

ബംഗളൂരിവുലെ നഴ്‌സിംഗ് കോളജിലാണ് കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടത്. ഈ കോളജിലെ ഭൂരിഭാഗം വിദ്യാർത്ഥികളും കേരളത്തിലുള്ളവരാണ്. തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ മലയാളി വിദ്യാർത്ഥികളിൽ വലിയൊരു ശതമാനം പേരും പോസിറ്റീവായി. ഈ സാഹര്യത്തിലാണ് ആരോഗ്യ മന്ത്രാലയം പുതിയ നിർദേശം പുറത്തിറക്കിയത്.

Story Highlights – karnataka makes rt pcr test mandatory for people from kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here