തെലങ്കാന മുഖ്യമന്ത്രിയുടെ പിറന്നാളിന് ക്ഷേത്രത്തിൽ കാണിക്കയായി നൽകിയത് 2 കിലോഗ്രാം സ്വർണസാരി

KCR Lavish Birthday Celebration With 2.5 Kg Gold Saree

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ പിറന്നാൾ ദിനമായ ഇന്ന് ക്ഷേത്രത്തിൽ കാണിക്കയായി നൽകിയത് 2 കിലോഗ്രാം തൂക്കം വരുന്ന സ്വർണത്തിന്റെ സാരി. ഹൈദരാബാദിലെ യെല്ലമ്മ ദേവിക്കാണ് ഈ കാണിക്ക നൽകിയത്.

നിയമനിർമാണ സഭാംഗവും മുഖ്യമന്ത്രിയുടെ മകളുമായ കെ കവിതയാണ് ക്ഷേത്രത്തിലെത്തി സാരി നൽകുന്നത്. മന്ത്രി തലസാനി ശ്രീനിവാസ് യാദവും ഒപ്പമുണ്ടായിരുന്നു.

ഇന്ന് രാവിലെ 8.45ന് ഹൈദരാബാദിലെ അമീർപീഠ് ഗുരുദ്വാരയിലെത്തി തലസാനി ശ്രീനിവാസ് യാദവ് പ്രാർത്ഥനകൾ നടത്തിയിരുന്നു. തുടർന്ന് 9 മണിക്ക് ബൽകാമ്പേട്ട് ക്ഷേത്രത്തിലെത്തി സ്വർണസാരി നൽകി.

Story Highlights – KCR Lavish Birthday Celebration With 2.5 Kg Gold Saree

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top